Wednesday 16 November 2016

നാനൂതയിലെ പൂനിലാവ്

                

ബാനീ ദാറുൽ ഉലൂം..
അഭിവന്ദ്യ ഉസ്താദ് അബ്ദുശ്ശക്കൂർ അൽ ഖാസിമിയുടെ അമൂല്യ സംഭാവന...
ഇസ്ലാമിക ഇന്ത്യയുടെ നവോത്ഥാന നേതൃത്വം, വിശ്വ പ്രസിദ്ധ വിജ്ഞാന ഗേഹം ദയൂബന്ദ് ദാറുൽ ഉലൂമിന്റെ സ്ഥാപകൻ മൗലാനാ ഖാസിം നാനൂതവി (റ) യുടെ ജീവിത നിമിഷങ്ങളിലൂടെ ഒരു യാത്ര...
പ്രസ്തുത രചനയുടെ തണലിൽ മൗലാനയുടെ സുന്ദര മുഹൂർത്തങ്ങൾ കാവ്യരൂപത്തിൽ....

                   "നാനൂതയിലെ പൂനിലാവ്"
                                       ഭാഗം-1
                                     മുഖവുര

അഖിലം പടച്ചവനെ സ്തുതിച്ച് തുടങ്ങിടാം
അവനോട് തന്നെ കൂട്ടിനായ് ഇരവോതിടാം


തിങ്കൾ ഹബീബിൽ സൽസ്വലാത്തും ചൊരിയണേ

തങ്ങൾ ശഫാഅത്തിന്റെ അഹ് ലിൽ കൂട്ടണേ


ഖൈറാത്തുകൾ ദൗമൻ ചൊരിയണം ആലിലും

നേരിന്റെ പാത തെളിച്ചവർ അസ്ഹാബിലും


ദീനിൻ പ്രചാരകരായി വന്ന പ്രവാചകർ

കുഫ്റിന്റെ കോട്ട തകർത്ത ഹഖിൻ വാഹകർ


വന്നൂ മറഞ്ഞവരേറെയാ ലക്ഷത്തിലും

നാഥന്റെ പ്രീതി കൊതിച്ചവർ ലക്ഷ്യത്തിലും


ശ്രേഷ്ടം നുബുവ്വത്തിന്റെ അന്ത്യം തങ്ങളാൽ

ഉലകിൽ അയക്കപ്പെട്ടവർ റഹ്മത്തിനാൽ


ഇനിയില്ല മണ്ണിൽ വന്നിടാനൊരു മുർസലും

വാദം നടത്തിയവർക്ക് വാസം നാറിലും


മുത്തിന്റെ വാക്കൊന്നുണ്ട് നീയത് കേൾക്കണേ

നീ ആലിമെങ്കിൽ എന്നുമത് ഗൗനിക്കണേ


പണ്ഡിതരാണ് പ്രവാചക പിൻഗാമികൾ

ഖൗമിന്ന് നേർവഴി കാട്ടിടും പോരാളികൾ


അവർക്കുള്ള എണ്ണവും അക്സറാ അതിരില്ല

മഹത്വങ്ങളും വിവരിക്കുവാൻ കഴിവില്ല


ഇന്ത്യക്കുമുണ്ടഭിമാനവും ഉലമാക്കളിൽ

കഴിവാലെ അറിയപ്പെട്ടവർ കാലങ്ങളിൽ


കൂട്ടത്തിലൊരു പുഷ്പത്തിലാണീ താളുകൾ

സ്വർണ്ണത്തിളക്കം പൂണ്ട ജീവിത നാളുകൾ


ഖാസിം നാനൂത്തവി എന്ന നാമം പേറിയോർ

ദാറുൽ ഉലൂമിൻ ബാനിയായ് നീ കേട്ടവർ